App Logo

No.1 PSC Learning App

1M+ Downloads
വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?

Aമന്ദഹാസം

Bചിരി

Cപുഞ്ചിരി

Dവയോമധുരം

Answer:

A. മന്ദഹാസം

Read Explanation:

താഴെപ്പറയുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് മന്ദഹാസം പദ്ധതി ലക്ഷ്യമിടുന്നത്.

1. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സു തികഞ്ഞവര്‍
2.പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍.
3.കൃത്രിമ പല്ലുകള്‍ വെയ്ക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സക്ഷ്യപ്പെടുതിയവര്‍.

  • ഒരാള്‍ക്ക്‌ പരമാവധി ലഭിക്കുന്ന ധനസഹായതുക 5,000/- രൂപയാണ്.
  • എന്നാല്‍ ഭാഗീകമായി മാത്രം പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് ഈ പദ്ധതിയുടെ ആനുകുല്യം അനുവദിക്കുന്നതല്ല.
  • ഓരോഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പല്ലുകള്‍ നല്‍കാവുന്നതാണ്.
  • തെരഞ്ഞെടുപ്പിലെ മുന്‍ഗണനാ മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോള്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിര്‍ത്തുന്നതുമായിരിക്കും.

 


Related Questions:

പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവർജ്ജന ബോധവൽക്കരണത്തിനു വേണ്ടി എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടി ഏത് ?
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി ?
ഉപഭോക്താക്കളിൽ നിന്ന് GST ബില്ലുകൾ സ്വീകരിച്ചു അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായുള്ള കേരള സർക്കാർ അപ്ലിക്കേഷൻ?
'Operation Anantha' is a Thiruvananthapuram based project aimed at :