തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം?
Aകോക്കോസ്
Bഫിലിപ്പൈൻ
Cപസഫിക്
Dനാസ്ക
Answer:
D. നാസ്ക
Read Explanation:
നാസ്ക ഫലകം
തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം - നാസ്ക ഫലകം
തെക്കേ അമേരിക്കൻ ഫലകത്തിനും പസഫിക് ഫലകത്തിനും ഇടയിലായി കിഴക്കൻ പസഫിക് സമുദ്രത്തിലാണ് നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത്.
നാസ്ക ഫലകം കിഴക്കോട്ടാണ് ചലിക്കുന്നത്.
നാസ്ക ഫലകം, അതിലും സാന്ദ്രത കുറഞ്ഞ തെക്കേ അമേരിക്കൻ ഫലകത്തിനടിയിലേക്ക് അതിവേഗം താഴുന്നു .ഇതിനെ സബ്ഡക്ഷൻ (Subduction) എന്ന് പറയുന്നു
നാസ്ക ഫലകം തെക്കേ അമേരിക്കൻ ഫലകത്തിനടിയിലേക്ക് താഴുന്നത് മൂലമുണ്ടാകുന്ന മർദ്ദമാണ് ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിരകളായ ആൻഡീസ് പർവതനിരകൾ രൂപപ്പെടാൻ പ്രധാന കാരണം.
ഈ ഫലകം പല ജിയോളജിക്കൽ സവിശേഷതകൾക്കും, പ്രത്യേകിച്ച് തെക്കൻ അമേരിക്കയിലെയും പെറുവിലെയും ഭൂകമ്പങ്ങൾക്കും കാരണം ആകുന്നു