ഭൂമിയിലെ ഊർജത്തിന്റെ ഉറവിടം ഏതാണ് ?
Aജലം
Bസസ്യങ്ങൾ
Cസൂര്യൻ
Dമണ്ണ്
Answer:
C. സൂര്യൻ
Read Explanation:
- സർവജീവജാലങ്ങളുടെയും നിലനില്പിനാധാരമായ അടിസ്ഥാന ഊർജ ഉറവിടമാണ് സൂര്യൻ.
- ജീവമണ്ഡ ലത്തിലെ ജീവൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഹരിതസസ്യങ്ങളുടെ ആഹാര-ഊർജ ഉൽപ്പാദനമാർഗമായ പ്രകാശസംശ്ലേണത്തിലൂടെയാണ്.
- പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്സൈഡ് ജൈവസംയുക്തങ്ങളും ഓക്സിജനുമായി മാറുന്നു.
- ഭൂമി യിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ ചെറിയയൊരു അളവുമാത്രം ഉപയോഗിച്ച്കൊണ്ടാണ് (0.1 ശതമാനം) സസ്യങ്ങൾ പ്രകാശ സംശ്ലേഷണം നടത്തുന്നത് .
- പകുതിയി ലേറെ അവയുടെ ശ്വസനത്തിനായി സസ്യങ്ങൾ ഉപയോഗിക്കുന്നു.
- ബാക്കിയുള്ളവ താൽക്കാലികമായി ശേഖരിച്ച് വയ്ക്കുകയോ സസ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കു മാറ്റുകയോ ചെയ്യുന്നു.