Challenger App

No.1 PSC Learning App

1M+ Downloads
അധ്യാപന വൃത്തിയിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ അധ്യാപന നൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച തന്ത്രമാണ് ?

Aസംഘ അധ്യാപനം

Bമൈക്രോ അധ്യാപനം

Cകാര്യക്രമബദ്ധനുദേശം

Dമൊഡ്യൂളുകൾ

Answer:

B. മൈക്രോ അധ്യാപനം

Read Explanation:

സൂക്ഷ്മനിലവാര  ബോധനം (Micro Teaching)

  • സൂക്ഷ്മനിലവാര ബോധനം എന്ന പരിശീലനം ആദ്യം നടപ്പിലാക്കിയത് 1961 യു.എസ്.എ യിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ആണ്. 
  • ഡ്വൈറ്റ്.ഡബ്ല്യൂ.അലനും അദ്ദേഹത്തന്റെ അനുയായികളും ആയിരുന്നു ഇതിൻറെ ഉപജ്ഞാതാക്കൾ.
  • അധ്യാപക വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിയാണ് ഇത്.
  • സങ്കീർണ സ്വഭാവമുള്ള നിരവധി നൈപുണികൾ ഉൾപ്പെട്ട അധ്യാപനം എന്ന പ്രവർത്തനത്തിന്റെ പഠനത്തിന് സഹായിക്കുന്നു.
  • നൈപുണികളുടെ വികാസത്തിനും ഭാഷാ അധ്യാപനത്തിനും ഈ സമീപനം സ്വീകരിക്കാം.
  • അധ്യാപനപ്രക്രിയയുടെ സങ്കീർണസ്വഭാവം ലളിതമാക്കുക എന്നതാണ് ഇതിൻറെ ഉദ്ദേശം.
  • ഒരധ്യാപകൻ അഞ്ചോ പത്തോ കുട്ടികൾ മാത്രമുള്ള ഒരു സംഘത്തെ, അഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ട കാലയളവിൽ ചെറിയ ഒരു പാഠഭാഗം പഠിപ്പിക്കുന്ന രീതിയിലുള്ള ബോധനമാതൃകയാണ് സൂക്ഷ്മനിലവാര ബോധനം.
  • ഇതുവഴി അധ്യാപകന് പുതിയ നൈപുണികൾ ആർജ്ജിക്കുവ്വാനും പഴയവ സംസ്കരിക്കാനും സഹായകരമായ സാഹചര്യം ലഭിക്കുന്നു.
  • അധ്യാപകവിദ്യാർത്ഥികൾക്ക് ഒരു പാഠം എടുത്തു കഴിഞ്ഞാൽ ഉടൻതന്നെ പരിശീലനത്തെ സംബന്ധിക്കുന്ന  ഫീഡ്ബാക് ലഭിക്കുന്നതിനുള്ള  അവസരമുണ്ട് .

                         

  •  “ക്ലാസിന്റെ  വലിപ്പവും ക്ലാസിന്റെ സമയവും വെട്ടിച്ചുരുക്കിയ ഒരു അധ്യാപന സംരംഭം” എന്നാണ് സൂക്ഷ്മ നിലവാര ബോധനത്തെ അലൻ നിർവചിക്കുന്നത് .
  • അധ്യാപക പരിശീലനത്തെ  ഒരു സമയത്ത് ഒരു പ്രത്യേക നൈപുണിയിൽ ഒതുക്കിയും അധ്യാപനസമയവും ക്ലാസ്സിന്റെ വലിപ്പവും  ചുരുക്കിയും അധ്യാപനസന്ദർഭത്തെ ലളിതവും കൂടുതൽ നിയന്ത്രിതവും ആക്കുന്ന അധ്യാപനപരിശീലന പ്രക്രിയ എന്നും ഇതിനെ  നിർവചിച്ചിട്ടുണ്ട്.

 

സൂക്ഷ്മനിലവാര ബോധനം - ഉദ്ദേശങ്ങൾ

  • നിയന്ത്രിത സാഹചര്യങ്ങളിൽ പുതിയ അധ്യാപനനൈപുണികൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക
  • ഒരു ചെറിയ സംഘം കുട്ടികളെ കൈകാര്യം ചെയ്ത് അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപനത്തിൽ ആത്മവിശ്വാസം വളർത്തുക.
  • നിരവധി അധ്യാപകനൈപുണികൾ സൂക്ഷ്മമായി പരിശീലിക്കുന്നതിനുള്ള  സൗകര്യം നൽകുക.

സൂക്ഷ്മനിലവാര ബോധനം - സവിശേഷതകൾ

  • അത് വ്യാപ്തി വെട്ടിച്ചുരുക്കിയ ബോധനപരിപാടിയാണ് .
  • സാധാരണ അധ്യാപനത്തെ അപേക്ഷിച്ച് സങ്കീർണത കുറവാണ്.
  • സൂക്ഷ്മനിലവാര ബോധനത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണം കുറവാണ്
  • ഏകദേശം 5 നും 10 നും ഇടയ്ക്ക് വിദ്യാർത്ഥികൾ മാത്രമേ ഉള്ളൂ.
  • യഥാർത്ഥ പഠിതാക്കളെ കിട്ടിയില്ലെങ്കിൽ പഠിതാക്കളുടെ റോൾ അഭിനയിക്കുന്ന സഹപാഠികളുടെ സഹായം  ഉപയോഗിക്കാം
  • സമയദൈർഘ്യം കുറവാണ്

Related Questions:

Which situation is suitable for using lecture method?
Which is NOT a part of the Curriculum?
ജന്മനാ അംഗവൈകല്യമുള്ള കുട്ടി നഴ്സറി ക്ലാസ്സിൽ പോയിരുന്നില്ല. അതിനാൽ ഒന്നാം ക്ലാസ്സിൽഎത്തിയപ്പോൾ മറ്റു കുട്ടികളെപ്പോലെ ഭാഷാശേഷി നേടാൻ കഴിഞ്ഞില്ല. വികസനത്തിലെ ഏത് തത്വവുമായി ഇതിനെ ബന്ധപ്പെടുത്താം ?
ഒരു വിദ്യാലയത്തിലെ ഏതാണ്ട് മുഴുവൻ അധ്യാപകരുടേയും കഴിവും അനുഭവസമ്പത്തും മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കും വിധത്തിൽ ബോധനാസൂത്രണം തയ്യാറാക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
ബെഞ്ചമിൻ ബ്ലൂമിൻറെ ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗ വിവരണ പട്ടിക അനുസരിച്ച് ആസ്വാദനം, താല്പര്യം, മനോഭാവം, മൂല്യം എന്നിവ ഏതു വികസന മേഖലയിൽ പെടുന്നവയാണ്?