Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?

Aസഹകരണാത്മക പഠനം

Bവ്യക്തിഗത പഠനം

Cസംവാദാത്മക പഠനം

Dസഹവർത്തിത പഠനം

Answer:

D. സഹവർത്തിത പഠനം

Read Explanation:

സഹവർത്തിത പഠനം

  • ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം.

സഹവർത്തിത പഠനത്തിൻറെ സവിശേഷതകൾ :-

  • ഗ്രൂപ്പിന് പൊതുവായ ഒരു പഠനലക്ഷ്യം ഉണ്ടായിരിക്കും.
  • ഭിന്നനിലവാരത്തിലും സാമൂഹ്യ പാശ്ചാത്തലത്തിലും ഉള്ള കുട്ടികളായിരിക്കണം ഗ്രൂപ്പിലെ അംഗങ്ങൾ.
  • പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ ഓരോ കുട്ടിയും സ്വയം പഠിക്കുകയും മറ്റഗങ്ങളുടെ പഠനത്തെ സഹായിക്കുകയും ചെയ്യുന്നു.
  • പരസ്പരം പങ്കുവച്ചും സംവദിച്ചും ധാരണകൾ മെച്ചപ്പെടുത്തിയും അറിവു നിർമ്മിക്കുന്നു.
  • പഠന പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ടീച്ചർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു.
  • ഒന്നിലധികം ആളുകളുടെ കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ, ആലോചനാ രീതികൾ, പരിഹരണ തന്ത്രങ്ങൾ എന്നിവയുമായി തട്ടിച്ചു നോക്കാനും തൻ്റെതിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവ് ലഭിക്കാനും അത് കുട്ടിക്ക് അവസരം നൽകുന്നു.

Related Questions:

പഠനത്തിൽ പ്രകടമായ പുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ എന്ത് പേരിൽ അറിയപ്പെടുന്നു ?
പ്രകൃതിദത്തമായ അഭിപ്രേരണ എന്നറിയപ്പെടുന്ന അഭിപ്രേരണ ?
PSI യും മറ്റ് അസാധാരണ സംഭവങ്ങളും അല്ലെങ്കിൽ നമ്മുടെ സാധാരണ അനുഭവത്തിനോ അറിവിനോ പുറത്തുള്ള ഇവന്റുകൾ പഠിക്കുന്നവർ
ഡിസ്ഗ്രാഫിയ എന്നാൽ ?

താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്

  • 130 നു മുകളിൽ IQ
  • സ്കൂളിൽ ചാടി കടക്കൽ / ഇരട്ട കയറ്റം
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്