Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി നീതിന്യായവ്യവസ്ഥ സജീവമായി ഇടപെടുന്നതിനെ എന്തു പറയുന്നു ?

Aനിയമനിർമ്മാണം

Bഭരണനിർവ്വഹണം

Cനീതിന്യായ സജീവത

Dജുഡീഷ്യൽ റിവ്യൂ

Answer:

C. നീതിന്യായ സജീവത

Read Explanation:

നീതിന്യായ സജീവത (Judicial Activism)

  • കോടതികൾ നിയമങ്ങളുടെ ന്യായമായ വ്യത്യാസങ്ങളിൽ മാത്രം ഒതുങ്ങാതെ, വിശാലമായ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനെയാണ് ജുഡീഷ്യൽ ആക്ടിവിസം എന്ന് പറയുന്നത്.

  • കോടതികൾ അവരുടെ മുന്നിലെത്തുന്ന തർക്കത്തിൽ വിധി പറയുന്നതിൽ മാത്രം പരിമിതപ്പെടാതെ എല്ലാ നടപടിക്രമങ്ങളും മറികടന്ന് രാജ്യത്തെ എല്ലാ പ്രശ്നങ്ങളിൽ ഇടപെടുന്നതിനെയാണ് ജുഡീഷ്യൽ ആക്ടിവിസം എന്ന് പറയുന്നത്.

  • പൊതു താൽപര്യ ഹർജി, സാമൂഹ്യപ്രവർത്തന ഹർജി എന്നിവയിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യൽ ആക്ടിവിസം ശക്തിപ്പെട്ടത്.


Related Questions:

മാർക്സിയൻ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ എന്തിനാണ് പ്രാധാന്യം നൽകുന്നത് ?
'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് ഏത് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ് ?
ഏത് ചിന്തകനാണ് 'രാഷ്ട്രം എന്നത് ഭൂമിയിലെ ദൈവത്തിന്റെ പര്യടനമാണ്' എന്ന് അഭിപ്രായപ്പെട്ടത് ?
രാഷ്ട്രതന്ത്രശാസ്ത്രം എന്തിനെക്കുറിച്ചുള്ള അറിവാണ് പ്രധാനമായും നൽകുന്നത്?

ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 12-ൽ 'സ്റ്റേറ്റ്' എന്ന വാക്കിന്റെ നിർവചനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (State) എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.
  2. കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ സ്റ്റേറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു.
  3. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ തുടങ്ങിയ തദ്ദേശ അധികാരികൾ സ്റ്റേറ്റിന്റെ നിർവചനത്തിന് പുറത്താണ്.
  4. LIC, ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ അനുഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ നിർവചനത്തിൽപ്പെടില്ല.