App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാനപരമായ ഒന്നോ അതിലധികമോ മാനസിക പ്രക്രിയയിലുള്ള തകരാറിനെ വിളിക്കുന്ന പേരെന്ത് ?

Aഅപസമായോജനം

Bപഠന വൈകല്യം

Cവികസന വൈകല്യം

Dമാനസിക വൈകല്യം

Answer:

B. പഠന വൈകല്യം

Read Explanation:

പഠന വൈകല്യം

  • പഠനത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാനപരമായ ഒന്നോ അതിലധികമോ മാനസിക പ്രക്രിയയിലുള്ള തകരാറാണ് - പഠന വൈകല്യം
  • ജനിതക സംബന്ധിയായ ഒരു പ്രശ്നമാണ്. 
  • പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമാണ് - പാരമ്പര്യ ഘടകങ്ങൾ
  • കേന്ദ്ര നാഡീവ്യൂഹത്തിന് പ്രവർത്തന വൈകല്യം മൂലം സംഭവിക്കുന്നതാണ് - പഠന വൈകല്യം
  • ഭാഷ കേട്ട് മനസ്സിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുള്ള ശേഷികൾ നേടുന്നതിനും ഉപയോഗിക്കുന്നതിനും കാര്യകാരണ വിചിന്തനത്തിന് ആയും വരുന്ന ഗൗരവതരമായ വിഷമതകളുടെ  രൂപത്തിൽ അനുഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ് - പഠനവൈകല്യം (പഠന വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അമേരിക്കയിലെ 11 പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ "നാഷനൽ ജോയിൻറ് കമ്മിറ്റി ഓഫ് ലേണിങ് ഡിസെബിലിറ്റീസ് (NSCLD)" 1998 - ൽ അംഗീകരിച്ചതും 2016 - ൽ പുതുക്കിയതുമായ നിർവചനം)

പഠന വൈകല്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം :-

  1. വായന വൈകല്യം
  2. ലേഖന വൈകല്യം
  3. ഗണിത വൈകല്യം
  4. സംസാര-ഭാഷ- അപഗ്രഥന വൈകല്യം

Related Questions:

Which phenomenon is defined as being necessary for learning?
'ആനിമൽ ഇൻറലിജൻസ്: ആൻ എക്സ്പിരിമെൻറൽ സ്റ്റഡി ഓഫ് ദി അസോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' ആരുടെ രചനയാണ് ?
യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?
മൂല്യനിർണയത്തിന് ആയി ഡയഗ്നോസ്റ്റിക് പരീക്ഷണ രീതി അവലംബിക്കുന്നത്?
തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്ന വൈകല്യം ?