Challenger App

No.1 PSC Learning App

1M+ Downloads
നൈസർഗിക ചോദകവും അതിൻറെ നൈസർഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെ എന്ത് പേര് വിളിക്കാം ?

Aചോദകo

Bഅനുബന്ധനം

Cപ്രതികരണം

Dകൃത്രിമ ചോദകം

Answer:

B. അനുബന്ധനം

Read Explanation:

പാവ്ലോവ് പൗരാണികാനുബന്ധന സിദ്ധാന്തം (Theory of Classical Conditioning) 

  • പൗരാണികാനുബന്ധന സിദ്ധാന്തം (Theory of Classical Conditioning) ആവിഷ്കരിച്ചത് പാവ്ലോവ് ആണ്.
  • ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ വേണ്ടി ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്ലോവ് ആണ്.
  • പല പരീക്ഷണങ്ങളിൽ നിന്നും അദ്ദേഹം അനുബന്ധനം എന്ന സിദ്ധാന്തം /  അനുബന്ധന പ്രതികരണ സിദ്ധാന്തം എന്നറിയപ്പെടുന്ന പഠന സിദ്ധാന്തം ആവിഷ്കരിച്ചു.
  • അദ്ദേഹം ആവിഷ്കരിച്ച അനുബന്ധനം എന്ന പ്രക്രിയ ഇഛാധീന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ഇഛാതീത  പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതാണ്.
  • അനുബന്ധനം എന്നാൽ ഒരു നൈസർഗ്ഗിക ചോദകവും ഒരു നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്.
  •  പാവ്ലോവിൻ്റെ അനുബന്ധന പ്രക്രിയയെ പൗരാണികം എന്ന് വിശേഷിപ്പിക്കാൻ കാരണം ശാസ്ത്രത്തിൻറെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയ അനുബന്ധന രീതി ആയതുകൊണ്ടാണ്.

Related Questions:

സാംസ്കാരിക കൈമാറ്റത്തിനും അറിവു നിർമ്മാണത്തിനും ഭാഷാധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്ന് വാദിച്ചത് ?
What is the main goal of special education?
Which of the following best describes rote learning in Ausubel’s theory?
Which among the following does NOT belong to Gagne's hierarchy of learning?
രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?