App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷമായ പ്രത്യേകതയെന്താണ് ?

Aനഗരാസൂത്രണം

Bകൃഷി

Cകല

Dമതാനുഷ്ഠാനം

Answer:

A. നഗരാസൂത്രണം

Read Explanation:

നഗരാസൂത്രണം:

  • സിന്ധു നദീതട സംസ്കാരത്തിലെ ശ്രദ്ധേയമായ സവിശേഷതയാണ് അവിടുത്തെ നഗരാസൂത്രണം.

  • ചുട്ടെടുത്ത മൺകട്ടകളാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.

  • ഉറപ്പുള്ള ചുട്ട ഇഷ്ടികകളുടെ ഉപയോഗമായിരുന്നു ഹാരപ്പയിലെ ജനങ്ങളുടെ പ്രധാന പ്രത്യേകത.

നഗര പ്രദേശത്തെ 2 ആയി തിരിച്ചിരുന്നു:

  1. കീഴ്പ്പട്ടണം (Lower city)

  2. മേൽപ്പട്ടണം (Citadel) 

കീഴ്പ്പട്ടണം (Lower city):

          സാധാരണ ജനങ്ങളുടെ വാസസ്ഥലം താഴ്ന്ന ഭാഗത്തിൽ (കീഴ്പ്പട്ടണം) ആയിരുന്നു.

മേൽപ്പട്ടണം (Citadel):

  • നഗരത്തിലെ അധികാര സ്ഥാപനങ്ങളും, സമ്പന്നരുടെ അധിവാസ കേന്ദ്രങ്ങളും, ഉയർന്ന ഭാഗത്തിൽ (മേൽപ്പട്ടണം) ആയിരുന്നു.

  • പടിഞ്ഞാറായിരുന്നു മേൽപ്പട്ടണം സ്ഥിതി ചെയ്തിരുന്നത്. 

  • ഉയർന്ന ഭാഗം ഉപയോഗിച്ചിരുന്നത്, ഭരണാധികാരികളായിരുന്നു. 

  • പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, അസംബ്ലി ഹാൾ, ധാന്യപ്പുര, മഹാസ്നാനഘട്ടം മുതലായവ ഇവിടെയായിരുന്നു.

  • ആക്രമണമോ വെള്ളപ്പൊക്കമോ വരുന്ന സമയങ്ങളിൽ ജനങ്ങൾ ഇവിടെയാണ് അഭയം പ്രാപിച്ചിരുന്നത്.


Related Questions:

സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ?
സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് ?

താഴെ പറയുന്ന പ്രസ്താവനകളിൽ റോപ്പറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

A) പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള ഇവിടെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 

B)  ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം 

The Great Bath is one of the special features of which of the following sites of the Indus Valley Civilisation?
ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?