Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം.

Aകോസ്‌മിക് ഇയർ

Bഅസ്ട്രോണമിക്കൽ യൂണിറ്റ്

Cപ്രകാശവർഷം

Dഡോബ്സൺ

Answer:

C. പ്രകാശവർഷം

Read Explanation:

കോസ്‌മിക് ഇയർ

  • സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം.

  • 25 കോടി വർഷമാണ് ഒരു കോസ്‌മിക് ഇയർ

പ്രകാശവർഷം (Light year)

  • നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം. 

  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം.

  • പ്രകാശം ഒരു സെക്കന്ററിൽ സഞ്ചരിക്കുന്ന ദൂരം ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് (3X10 ms.)

  •  ഒരു പ്രകാശവർഷം എന്നത് ഏകദേശം 9.4 ലക്ഷം കോടി കിലോമീറ്ററാണ് (9.4X1015 മീ.).

പാർസെക്‌ (Parsec)

  • ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റാണ് പാർസെക്.

  •  3.26 പ്രകാശവർഷത്തിൽ തുല്യമാണ് ഒരു പാർസെക്.


അസ്ട്രോണമിക്കൽ യൂണിറ്റ് (AU)

  • സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.


Related Questions:

ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം ?
അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ
  2. ഏറ്റവും തിളക്കമുള്ള ഗ്രഹം
  3. സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം
  4. സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം
    സൗരയൂഥത്തിൻ്റെ ഉല്‌പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
    സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ് ?