App Logo

No.1 PSC Learning App

1M+ Downloads
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?

Aഡയോപ്റ്റർ

Bമീറ്റർ

Cഹെഡ്സ്

Dയൂണിറ്റ് ഇല്ല

Answer:

D. യൂണിറ്റ് ഇല്ല

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 
  • ആവർധനം - പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതം 
  • ആവർധനത്തിന് യൂണിറ്റില്ല 

  • കോൺവെക്സ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് ചെറുതായിരിക്കും 

  • കോൺകേവ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് വലുതായിരിക്കും 

  • കോൺവെക്സ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബത്തിന്റെ സ്ഥാനം പോളിനും മുഖ്യഫോക്കസിനുമിടയിൽ ആയിരിക്കും 

  • വസ്തു വളരെ അകലത്തിലായിരിക്കുമ്പോൾ കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത് ഫോക്കസിൽ ആയിരിക്കും 

Related Questions:

നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ ദർപ്പണതിന്റെ ഫോക്കൽ ദൂരം എത്ര ആണ് ?
കോൺകേവ് ദർപ്പണത്തിൽ വസ്തു C യിൽ ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?