Challenger App

No.1 PSC Learning App

1M+ Downloads
1921- ലെ മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള കുമാരനാശാന്റെ രചന?

Aദുരവസ്ഥ

Bലീല

Cഒരു ഉദ്ബോധനം

Dവീണപൂവ്

Answer:

A. ദുരവസ്ഥ

Read Explanation:

കുമാരനാശാൻ

  • ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
  • അച്ഛൻ : നാരായണൻ പെരുങ്ങാടി
  • അമ്മ : കാളിയമ്മ
  • മരണം : 1924 ജനുവരി 16

  • ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • കുമാരു എന്നായിരുന്നു യഥാർഥ പേര്.
  • ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ കുമാരുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
  • ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.

വീണപൂവ്

  • 1907 ൽ അദേഹം വീണപൂവ്  എന്നൊരു കാവ്യം എഴുതി.
  • മലയാള ഭാഷാസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി.
  • അന്നുവരെ കവിതകൾ പൊതുവേ പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.
  • എന്നാൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ കഥ പറഞ്ഞ 'വീണപൂവ്' മലയാളസാഹിത്യത്തിൽ കാല്പനിക (റൊമാന്റിസം) പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.
  • വീണപൂവാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം. 
  • 'ജൈനിമേട്' എന്ന സ്ഥലത്ത് വച്ചാണ് അദേഹം വീണപൂവ് രചിച്ചത്.
  • കുമാരനാശാന്റെ "വീണപൂവ്"  'മിതവാദിയിൽ' പ്രസിദ്ധീകരിച്ചത് - 1907
  • വീണപൂവിനു ശേഷം അദ്ദേഹം 'നളിനി അഥവാ ഒരു സ്നേഹം', ലീല എന്നീ ഖണ്ഡകാവ്യങ്ങൾ എഴുതി.

  • കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
  • എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
  • കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
  • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
  • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.

  • മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
  • ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച കൃതി - ദിവ്യകോകിലം
  • ദിവ്യകോകിലം ആലപിച്ചത് - സി.കേശവൻ
  • എ.ആർ.രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ രചിച്ച കൃതി - പ്രരോദനം
  • ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
  •  'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് -കുമാരനാശാൻ

  • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

പ്രധാന രചനകൾ

  • വീണപൂവ്
  • നളിനി
  • ലീല
  • ദുരവസ്ഥ
  • പ്രരോദനം
  • ചിന്താവിഷ്ടയായ സീത
  • കരുണ
  • ചണ്ഡാലഭിക്ഷുകി
  • മണിമാല
  • വനമാല
  • പുഷ്പവാടി
  • ഏഴാം ഇന്ദ്രിയം
  • വിവർത്തനങ്ങൾ
  • ബുദ്ധചരിതം
  • സൗന്ദര്യലഹരി
  • ബാലരാമായണം

നാമവിശേഷണങ്ങൾ

  • വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
  • സ്നേഹഗായകൻ

Related Questions:

The real name of Dr. Palpu, the social reformer of Kerala :
കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?
What was the original name of Thycaud Ayya ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.
    ചാവറയച്ചൻ മാന്നാനത്ത് സി.എം.ഐ പള്ളി സ്ഥാപിച്ച വർഷം ?