Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?

A1956

B1950

C1952

D1960

Answer:

A. 1956

Read Explanation:

കേരള സാഹിത്യ അക്കാദമി

  • 1956-ൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി.
  • മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനും വികാസത്തിനും വേണ്ടി രൂപീകൃതമായി 
  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് അക്കാദമി ഉദ്ഘാടനം ചെയ്തത്
  • പിന്നീട് 1958-ൽ അക്കാദമി തൃശൂരിലേക്ക് മാറ്റപ്പെട്ടു 
  • കേരള സാഹിത്യ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ്.
  • ഇതിനായി വർഷംതോറും കേരള സാഹിത്യ അക്കാദമി അവാർഡ്  നൽകിവരുന്നു.
  • നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, സാഹിത്യ നിരൂപണം, വിവർത്തനങ്ങൾ, ബാലസാഹിത്യങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഈ അവാർഡ് നൽകുന്നത്.

Related Questions:

താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം

  1. കാഴ്ചകൾ ഉൾക്കാഴ്ചകൾ
  2. മിത്തും സയൻസും ഒരു പുനർവായന
  3. പുത്തനാട്ടം
  4. ഞാറ്റുവേല
  5. വാമൻ വൃക്ഷ കല
    2025 ലെ ഇൻറർനാഷണൽ ബുക്കർ പ്രൈസിനുള്ള പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചെറുകഥാ സമാഹാരം ?
    Which institution is the country's premier organisation for literary discourse, publication and promotion, and the only one that does so in 24 Indian languages, including English?
    'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
    മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?