App Logo

No.1 PSC Learning App

1M+ Downloads
മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • ഇത്തരം പർവ്വത നിരകളെ സമുദ്രാന്തർപർവ്വത നിരകളെന്നു(sea floor ridges) വിളിക്കുന്നു 
  • അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 km ദൂരത്തിൽ തെക്കു-വടക്കു ദിശയിൽ സ്‌ഥിതി ചെയുന്ന മധ്യ അറ്റ്ലാന്റിക് പർവ്വത നിര ഇതിനൊരുദാഹരണമാണ്.
  • ആഫ്രിക്കൻ ഫലകത്തിനും തെക്കേ അമേരിക്കൻ ഫലകത്തിനും ഇടയിൽ രൂപം കൊണ്ട വിയോജക
    സീമയുടെ ഫലമായാണ് മധ്യ അറ്റ്ലാന്റിക് പർവ്വതനിരകൾ രൂപം കൊണ്ടത്

Related Questions:

ശരിയല്ലാത്ത പ്രസ്താവനകള്‍ തിരിച്ചറിയുക.

  1. ആഗ്നേയ ശിലകള്‍ അഗ്നിപര്‍വ്വതത്തിന്റെ തരത്തിലാണ്‌, അതിനാല്‍ ഫോസിലുകളില്ല.
  2. കരിങ്കല്ലും ബസാള്‍ട്ടും അഗ്നിശിലകളുടെ ഉദാഹരണങ്ങളാണ്‌.
  3. ഭൂമിയില്‍ രൂപപ്പെടുന്ന പ്രാഥമിക പാറകളാണ്‌ ആഗ്നേയശിലകള്‍.
  4. ആഗ്നേയശിലകള്‍ക്ക്‌ പാളികളുള്ള ഘടനയുണ്ട്‌

    എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

    1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
    2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
    3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു
      ആത്മീയതയുടെ വൻകര / മതങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?

      ഇവയിൽ ഫെൽസ്പാർ (Feldspar) ധാതുവിന്റെ സവിശേഷതകൾ ഏതെല്ലാമാണ് ?

      1. ഇളംക്രീം, സാൽമൺ പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.
      2. സിലിക്കണും,ഓക്സിജനും ചേർന്ന സംയുക്തമായി കാണപ്പെടുന്നു
      3. ഗ്ലാസ്,സെറാമിക് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു

        ചേരുംപടി ചേർക്കുക

         പട്ടിക I                                                                                         പട്ടിക II

        A) ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ          1. കുതിര അക്ഷാംശം

        B)  വെസ്റ്റർലൈസ്                                                                  2. പോളാർ ഫ്രണ്ട്

        C)  ഉയർന്ന ഉപ ഉഷ്ണമേഖലാ                                                 3. 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

        D) താഴ്ന്ന ഉപ്രധ്രുവം                                                             4. ഡോൾഡ്രം