Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.

Aവകുപ്പ് 11 വിവരാവകാശ നിയമം

Bവകുപ്പ് 10 വിവരാവകാശ നിയമം

Cവകുപ്പ് 8 വിവരാവകാശ നിയമം

Dവകുപ്പ് 7 വിവരാവകാശ നിയമം

Answer:

A. വകുപ്പ് 11 വിവരാവകാശ നിയമം

Read Explanation:

മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരം (വകുപ്പ് 11)

  • മൂന്നാം കക്ഷി എന്നാല്‍ വിവരങ്ങള്‍ക്കായി അപേക്ഷിക്കുന്ന
    പൗരൻ അല്ലാത്ത (അപേക്ഷകനല്ലാത്ത) ഒരു വൃക്തിയും, ഒരു പൊതു
    അധികാരിയും ഉള്‍പ്പെടുന്നു.
  • ഒരു മുന്നാം കക്ഷിയുമായി ബന്ധപ്പെട്ടതോ നല്‍കിയിട്ടുളതോ ആയതും, ആ മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായ ഒരു വിവരം  വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുമ്പോള്‍, സ്റ്റേറ്റ്  പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,അപേക്ഷ ലഭിച്ച്‌ അഞ്ചു ദിവസത്തിനകം ആ മൂന്നാം കക്ഷിക്ക്‌
    വിവരം വെളിപ്പെടുത്തുന്നതിന്‌ ഉദ്ദേശിക്കുന്നുവെന്നുള്ള
    അറിയിപ്പ്‌ നല്‍കുന്നതാണ്‌.
  • വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നതു സംബന്ധിച്ച ലിലിതമായോ വാക്കാലോ ഉളള നിര്‍ദ്ദേശം നൽകുന്നതിന്  നോട്ടീസിൻ മേൽ  മുന്നാം കക്ഷി നല്‍കുന്ന നിര്‍ദ്ദേശം വിവരം വെളിപ്പെടുത്തുന്നത്‌ സംബന്ധിച്ച
    തീരുമാനമെടുക്കുമ്പോള്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
    പരിഗണിക്കേണ്ടതാണ്‌.
  • അത്തരം നോട്ടിസ്  ലഭിച്ച്‌ 10 ദിവസത്തിനകം നിര്‍ദ്ദിഷ്ട വെളിപ്പെടുത്തലിനെതിരായി മുന്നാം കക്ഷിക്ക്‌ ആക്ഷേപം സമർപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്‌.
  • എന്നാല്‍, നിയമ സംരക്ഷണമുള്ള വ്യപാരവാണിജ്യ രഹസ്യങ്ങളൊഴികെയുള്ള സംഗതികളില്‍, മുന്നാം കക്ഷിയുടെ താൽപര്യത്തെക്കാളും പൊതുതാൽപര്യത്തിനാണു പ്രാധാന്യമെങ്കിൽ ആ വിവരം വെളിപ്പെടുത്താവുന്നതാണ്‌.

Related Questions:

സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
പോക്സോ ഭേദഗതി നിയമം, 2019 ലോക്സഭ പാസാക്കിയത്?
കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?
ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത് ?
2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?