App Logo

No.1 PSC Learning App

1M+ Downloads
വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത് ?

Aഎപ്പിഡെർമിസ്

Bസ്വേദ ഗ്രന്ഥി

Cസെബേഷ്യസ് ഗ്രന്ഥി

Dഇതൊന്നുമല്ല

Answer:

B. സ്വേദ ഗ്രന്ഥി

Read Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്.
  • ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്.
  • സ്വേദഗ്രന്ഥികളുടെ അടിഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
  • ഈ ഭാഗത്തു കൂടി രക്തം ഒഴുകുമ്പോൾ രക്തത്തിൽ നിന്നും ലവണങ്ങളും ജലവും സ്വേദഗ്രന്ഥിയിലേക്ക് പ്രവേശിക്കുന്നു.
  • ഇത് വിയർപ്പുതുള്ളികളായി ത്വക്കിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു.
  • ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.

Related Questions:

ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?
അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?

വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ തിരഞ്ഞെടുക്കുക:

  1. വ്യക്കാസിര വഴി ഉയർന്ന മർദത്തിലുള്ള രക്തം വ്യക്കകളിൽ എത്തുന്നു.
  2. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വ്യക്കാധമനി വഴി മഹാസിരയിലേക്കെത്തുന്നു.
  3. വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു.
  4. മൂത്രസഞ്ചിയിൽ നിന്നും മൂത്രനാളിവഴി മൂത്രം പുറന്തള്ളുന്നു.
    വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം?

    ഇവയിൽ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ ഏതെല്ലാമാണ്?

    1. പ്രോത്രോംബിൻ
    2. ഫൈബ്രിനോജൻ
    3. ആൽബുമിൻ
    4. ഇൻസുലിൻ