App Logo

No.1 PSC Learning App

1M+ Downloads
കാർഷിക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നെപ്പോളിയൻ എന്ത് പരിഷ്ക്കാരമാണ് നടപ്പിലാക്കിയത്?

Aകർഷകർക്ക് ഭൂമി കൈവശം വയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

Bഭൂമിയുടെ ഉടമസ്ഥാവകാശം പ്രഭുക്കന്മാർക്ക് കൈമാറി

Cകർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

Dകൃഷിഭൂമി സർക്കാർ കണ്ടുകെട്ടി

Answer:

C. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

Read Explanation:

നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

  • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
  • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
  • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.

ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?
The 'Rule of Directory' governed France from _______ to ________
In France, the Napoleonic code was introduced in the year of?
യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?