App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് എന്ത് ?

Aബ്രഹ്മസമാജം സ്ഥാപിച്ചു

Bസ്ത്രീകളുടെ പദവി ഉയ൪ത്തുന്നതിനായി പ്രവ൪ത്തിച്ചു

Cഇന്ത്യന്‍ സമുഹത്തിൻ്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യൻസമൂഹത്തിൻ്റെ ആധുനികവൽക്കരണത്തിനായി വാദിച്ച ആദ്യത്തെയാൾ രാജാ റാം മോഹൻ റായ് ആണ്.
  • ജാതിവ്യവസ്ഥയെയും 'സതി' എന്ന ദുരാചാരത്തെയും ശക്തമായി എതിർത്ത അദ്ദേഹം ബംഗാ ളിൽ 'ബ്രഹ്മസമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചു.
  • വിവിധ ജാതികളായി വിഭജിക്കപ്പെട്ട അന്നത്തെ ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥാനത്ത് ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
  • ഇത് ഇന്ത്യക്കാരിൽ രാജ്യസ്നേഹം വളരാനുള്ള സാഹചര്യം സൃഷ്‌ടിച്ചു.
  • അങ്ങനെ രാഷ്ട്രത്തിന്റെ ഐക്യവും സാമൂഹിക പരിഷ്‌കരണത്തിന്റെ ലക്ഷ്യമായി മാറി.
  • സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • ഇതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ സാമൂഹികപരിഷ്‌കരണത്തിനുവേണ്ടി വാദിച്ചു കൊണ്ട് മുന്നോട്ടു വന്നു

Related Questions:

സതി, ഗ്രാമീണ ചെണ്ടക്കാരൻ എന്നിവ ആരുടെ ചിത്രങ്ങളാണ് ?
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം ?
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന ഹിന്ദു, സ്വദേശിമിത്രം എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലുകളിൽ ശ്രദ്ധേയം