Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അകക്കാമ്പ്(Inner Core) ,പുറക്കാമ്പ് (Outer Core)എന്നിവയെ തമ്മിൽ വേർത്തിരിക്കുന്നത് ?

Aമൊഹോറോവിക് വിച്ഛിന്നത

Bലെഹ്മാൻ വിച്ഛിന്നത

Cഗുട്ടൻബെർഗ് വിച്ഛിന്നത

Dകോൺറാഡ് വിഛിന്നത

Answer:

B. ലെഹ്മാൻ വിച്ഛിന്നത

Read Explanation:

ഭൂമിയുടെ ഘടനയിലെ  വിഛിന്നതകൾ

  • ഭൂമിയുടെ ഭൂവൽക്കത്തെയും മാന്റ്റിലിനെയും വേർതിരിക്കുന്ന അതിർത്തിയെ "മൊഹോറോവിക് വിച്ഛിന്നത" എന്ന് വിളിക്കുന്നു
  • അകക്കാമ്പ് പുറക്കാമ്പ്  എന്നിവയെ തമ്മിൽ  വേർത്തിരിക്കുന്നത് : ലെഹ്മാൻ വിച്ഛിന്നത
  • മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന
    അതിർവരമ്പ്- ഗുട്ടൻബെർഗ് വിച്ഛിന്നത
  • അധോമാൻ്റിലിനെ  ഉപരിമാന്റ്റിലിൽ നിന്ന് വേർതിരിക്കുന്ന
    അതിർവരമ്പ് - റെപ്പറ്റി വിച്ഛിന്നത
  • വൻകര ഭൂവൽക്കത്തെ(സിയാൽ)യും , സമുദ്ര ഭൂവൽക്കത്തെ(സിമ)യും തമ്മിൽ വേർത്തിരിക്കുന്നത് - കോൺറാഡ് വിഛിന്നത

Related Questions:

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

What kind of deserts are the Atacama desert and Gobi desert ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ജവാദ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?

താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

  1. മുറെ നദി 
  2. ഡാർലിംഗ് നദി 
  3. പരൂ നദി 
  4. ഇർതിംഗ് നദി
  5. കാൽഡ്യൂ നദി
' ഏകാന്ത ദ്വീപ് ' എന്നറിയപ്പെടുന്നത് ?