Challenger App

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?

Aപര്യാപ്തമായ അളവിൽ പഠനേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Bഅധ്യാപനരീതി പുരോഗമനപരവും ജൈവികവും ഒപ്പം ശിശുകേന്ദ്രീകൃതവും ആകണം

Cകുട്ടികളുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾക്കും ആത്മപ്രകാശനത്തിനും അഭികാമ്യമായ അന്തരീക്ഷം സ്കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ട കാര്യങ്ങൾ :-

  • പര്യാപ്തമായ അളവിൽ പഠനേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം
  • അധ്യാപനരീതി പുരോഗമനപരവും ജൈവികവും ഒപ്പം ശിശുകേന്ദ്രീകൃതവും  ആകണം
  • കുട്ടികളുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾക്കും ആത്മപ്രകാശനത്തിനും  അഭികാമ്യമായ അന്തരീക്ഷം സ്കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം

 


Related Questions:

കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
വേണുവിന് ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്നും സങ്കല്പ്പിക്കുന്നു. വേണുവിന്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡല വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഏതാണ് ?
സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :