App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം ഏത്ര ആയിരിക്കും ?

A5.30 A.M.

B6.30 A.M.

C5.30 P.M

D6.30 P.M.

Answer:

B. 6.30 A.M.

Read Explanation:

രേഖാംശരേഖകൾ (Longitudes)

  • ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ
  • ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ
  • ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്
  • അടുത്തടുത്തുളള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ
  • രണ്ട് രേഖാംശരേഖകൾ തമ്മിലുളള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ
  • ആകെ രേഖാംശ രേഖകളുടെ എണ്ണം - 360 
  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/പ്രൈം മെറീഡിയൻ
  • 0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ
  • രാജ്യങ്ങളെ പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ
  • പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ 4 മിനിട്ട് വ്യത്യാസപ്പെടുന്നു 
  • അടുത്തടുത്ത രണ്ടു രേഖാംശ രേഖകൾ തമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്
  • ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്
  • 150 രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം
  • ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം / മാനകീകൃത സമയം
  • ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് 82 1/2൦  രേഖാംശ രേഖ അടിസ്ഥാനപ്പെടുത്തിയാണ്
  • 82 1/2൦  കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാകിനട (ആന്ധ്രാപ്രദേശ്).
  • ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഇന്ത്യൻ പ്രാദേശിക സമയം) ഗ്രീനിച്ച് സമയത്തെക്കാൾ  5 1/2 മണിക്കൂർ മുന്നിലാണ്
    • ഉദാ :- 0° രേഖാംശരേഖയിൽ (ഗ്രീനിച്ചിൽ) രാവിലെ 10 മണി ആകുമ്പോൾ 82 1/2 രേഖാംശത്തിൽ (ഇന്ത്യൻ) സമയം - ഉച്ച കഴിഞ്ഞ് 3.30
    • ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം - 6.30 A.M

Related Questions:

Sandstone is which type of rock?
Find the correct statement from those given below.?

Assertion (A): A Karst topography is characterized by the formation of stalactites and stalagmites.
Reason (R): Solution is a dominant process in the development of land forms in Karst Region

പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. പുറംതോട്, ആവരണം എന്നിവയ്ക്കിടയിലുള്ള ധാതുക്കളുടെ ഘടനയിലെ മാറ്റപ്പെട്ട ഒരു അടി സ്ഥാനമാക്കിയുള്ള വിച്ഛേദനത്തിന്റെ ഇടുങ്ങിയ മേഖലയെ മൊഹോറോവിസിക വിച്ഛേദനം എന്ന് വിളിക്കുന്നു
  2. പുറംതോട്, മുകളിലെ ആവരണം എന്നിവയെ ഒരുമിച്ച് അസ്തെനോഫിയർ എന്ന് വിളിക്കുന്നു. 

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.

(i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്.  

(ii) കിഴക്കോട്ടൊഴുകിബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.

(iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ.