Challenger App

No.1 PSC Learning App

1M+ Downloads
ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം ഏതാണ് ?

Aഗതികോർജ്ജം

Bസ്ഥിതികോർജ്ജം

Cരാസോർജ്ജം

Dയാന്ത്രികോർജം

Answer:

B. സ്ഥിതികോർജ്ജം

Read Explanation:

സ്ഥിതികോർജ്ജം

  • ഒരു വസ്തുവിൽ സ്ഥാനംകൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം 

  • സ്ഥിതികോർജ്ജം ,(potential energy ) ,PE = mgh ( m - പിണ്ഡം ,g- ഭൂഗുരുത്വാകർഷണ ത്വരണം , h - ഉയരം )

  • യൂണിറ്റ് - ജൂൾ 

  • ഡൈമെൻഷൻ - [ ML²T‾² ]

  • ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം - സ്ഥിതികോർജ്ജം

  • ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു 

ജലവൈദ്യുത നിലയം (Hydroelectric Power Station):

Screenshot 2024-12-12 at 2.08.07 PM.png
  • അണക്കെട്ടിൽ സംഭരിച്ചു വച്ചിരിക്കുന്ന ജലത്തിന് സ്ഥിതികോർജ്ജം ഉണ്ട്.

  • താഴേക്ക് ജലം ഒഴുക്കി വിടുന്ന പൈപ്പിനെ പെൻസ്റ്റോക്ക് എന്നു പറയുന്നു.

  • ഇതിലൂടെ ഒഴുകുന്ന ജലത്തിന്റെ ഊർജം ഗതികോർജ്ജമായിരിക്കും.

  • ഈ ഗതികോർജം ജനറേറ്റർ, വൈദ്യുതോർജമാക്കി മാറ്റുന്നു.

  • റിസർവോയറു കളിൽ ധാരാളം ജലം സംഭരിച്ചിട്ടുണ്ട്. അതിനാൽ ഇത് വലിയ ഒരു ഊർജ സ്രോതസ്സായി വർത്തിക്കുന്നു.


Related Questions:

ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജമാണ് ----.
ചുവടെ കൊടുത്തിരിക്കുന്നതിൽ പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ് ?
പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്. ഏത് വ്യക്തിയൊടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത് ?
ന്യൂക്ലിയർ മാഗ്നെറ്റിക് റോസെൻസിന്റെ (NMR) വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ മേഖല _________ ആണ് .

ബ്രാഗ് നിയമം nλ=2dsin𝚹d , കുറച്ചാൽ 𝚹 എങ്ങനെ മാറും ?