App Logo

No.1 PSC Learning App

1M+ Downloads
പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതു തരം ചലനമാണ്?

Aദോലനം

Bഭ്രമണം

Cനേർരേഖാ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Read Explanation:

ഭ്രമണം (Rotation):

  • ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഉണ്ടാകുന്ന ചലനമാണ് ഭ്രമണം.
  • ദിന - രാത്രികൾക്ക് കാരണം ഭ്രമണം ആണ്. 

പരിക്രമണം (Revolution):

  • ഒരു വസ്തു മറ്റൊരു വസ്തുവിന് ചുറ്റും ചലിക്കുമ്പോൾ ഉണ്ടാക്കുന്ന ചലനത്തെയാണ് പരിക്രമണം എന്ന് പറയുന്നത്.
  • ഋതുക്കൾ ഉണ്ടാകാൻ കാരണം പരിക്രമണം ആണ്  

വർത്തുള ചലനം (Curvilinear Motion):

      ഒരു വൃത്തത്തിന്റെ ചുറ്റളവിൽ, ഒരു വസ്തുവിന്റെ ചലനമൊ, വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർത്തുള ചലനം എന്ന് വിളിക്കുന്നത്.  

നേർരേഖാ ചലനം (Rectilinear Motion):

       വസ്തുവിന്റെ ചലനത്തിന്റെ പാത ഒരു നേർരേഖയിലാണെങ്കിൽ ആ ചലനത്തെ റെക്റ്റിലീനിയർ മോഷൻ എന്ന് പറയുന്നു. 

ദോലനം (Oscillatory Motion):

         ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം (Oscillation) എന്നു പറയുന്നു.

കമ്പനം (Vibration):

     ദ്രുതഗതിയിലുള്ള ദോലന ചലനങ്ങൾ കമ്പനം(Vibration) എന്നറിയപ്പെടുന്നു 


Related Questions:

Name the scientist who stated that matter can be converted into energy ?
One astronomical unit is the average distance between
Optical fibre works on which of the following principle of light?
പ്രകാശം കടന്നുപോകുന്ന പാതയിൽ മൂന്നു സുതാര്യവസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നു. ഇവയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?
പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?