App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത ലേപനം എന്ത് പ്രവർത്തനമാണ് ?

Aരാസപ്രവർത്തനം

Bഊർജപ്രവർത്തനം

Cകാന്തികപ്രവർത്തനം

Dജലപ്രവർത്തനം

Answer:

A. രാസപ്രവർത്തനം

Read Explanation:

    വൈദ്യുത ലേപനം (electroplating )

  • ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയ 
  •  ഇത് ഒരു വൈദ്യുത രാസപ്രവർത്തനമാണ് 
  • ആവരണം ചെയ്യേണ്ട വസ്തു ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു 
  • പൂശേണ്ട ലോഹം പോസിറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു 
  • ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് ആവരണം ചെയ്യേണ്ട ലോഹത്തിന്റെ ലവണ ലായനി 

      ഉപയോഗങ്ങൾ 

  • ലോഹത്തിന്റെ ഭംഗി വർധിപ്പിക്കുന്നു , ലോഹ നാശം തടയുന്നു 

  • വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് - വൈദ്യുതി വിശ്ലേഷണം
  • ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനമാണ് - ഊർജാഗിരണ പ്രവർത്തനങ്ങൾ 
  • ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങളാണ് - ഊർജമോചക പ്രവർത്തനങ്ങൾ

Related Questions:

താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങൾ ഏത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ _________ പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു.
ഗ്ലൂക്കോസിനെ സസ്യങ്ങൾ എന്താക്കി മാറ്റുന്നു ?
ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതു വശത്ത് എഴുതുന്ന സംഖ്യ സൂചിപ്പിക്കുന്നത് എന്ത് ?