Challenger App

No.1 PSC Learning App

1M+ Downloads

ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് എന്തെല്ലാമായിരുന്നു?

  1. ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
  2. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നിലവിൽ വരുവാൻ മുഖ്യപങ്കുവഹിച്ചു
  3. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.

    A1, 2 എന്നിവ

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹോമി ജഹാംഗീർ ഭാഭാ

    • ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
    • ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
    • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
    • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)

    • 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
    • 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
    • 1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

    • 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
    • 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.

    ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ

    • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
    • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
    • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
    • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
    • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 
    • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ

    Related Questions:

    "ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം ഏതാണ് ?
    ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ ഏതാണ്?
    ഭക്ഷ്യ വിളകളിൽ നിന്നോ അവയുടെ ഭാഗങ്ങളിൽ നിന്നോ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മാലിന്യമായ ബയോഫ്യൂവലുകൾ അറിയപ്പെടുന്നത് ?
    ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് ഏതാണ് ?
    പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?