Question:

ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

Aജാതീയതയ്ക്ക് എതിരായി

Bമാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Cവാട്ടവകാശത്തിനുവേണ്ടി

Dവിദ്യഭ്യാസ അവകാശത്തിനുവേണ്ടി

Answer:

B. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.


Related Questions:

ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?

'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?

Who was the first non - brahmin tiring the bell of Guruvayur temple ?

യോഗക്ഷേമ സഭയുടെ മുഖപത്രം എത് ?

ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും 

i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ 

ii) ആത്മകഥ - അന്ന ചാണ്ടി 

iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ 

iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ