App Logo

No.1 PSC Learning App

1M+ Downloads
പതിനൊന്നാം പദ്ധതി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച താഴെപ്പറയുന്നവയിൽ ഏതാണ് ?

Aശരാശരി 6.7 ശതമാനം

Bശരാശരി 9.5 ശതമാനം

Cശരാശരി 7.9 ശതമാനം

Dശരാശരി 9.0 ശതമാനം

Answer:

C. ശരാശരി 7.9 ശതമാനം

Read Explanation:

പതിനൊന്നാം പ‍‍ഞ്ചവത്സര പദ്ധതി (2007–2012)

  • ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതിയാണ് പതിനൊന്നാം പ‍‍ഞ്ചവത്സര പദ്ധതി.
  • വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകിയ ഈ പദ്ധതി, പദ്ധതിവിഹിതത്തിന്റെ 20% ആണ് ഈ ഇനത്തിൽ വകയിരുത്തിയത്.
  • സാമ്പത്തികവിദഗ്ദ്ധൻ കൂടിയായ മൻമോഹൻ സിങ്  പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച ആദ്യപദ്ധതിയാണിത്.

ലക്ഷ്യങ്ങൾ

  • 9% വാർഷിക വളർച്ച നിരക്ക് കൈവരിക്കുക
  • കാർഷിക മേഖലയിൽ 4% വളർച്ച നിരക്ക് കൈവരിക്കുക
  • വ്യവസായിക മേഖലയിൽ 10.5% വളർച്ച നിരക്ക് കൈവരിക്കുക
  • സേവന മേഖലയിൽ 10-11 % വളർച്ച നിരക്ക് കൈവരിക്കുക
  • 2012 ഓടെ 10% ദാരിദ്ര്യം കുറയ്ക്കുക
  • പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകുക
  • 2012 ഓടെ വനവിസ്തൃതി 33% ആയി വർദ്ധിപ്പിക്കുക
  • പദ്ധതി കാലയളവിൽ സാക്ഷരത നിരക്ക് 85% ആയി വർദ്ധിപ്പിക്കുക

ഫലങ്ങൾ

  • 7.9% സാമ്പത്തിക വളർച്ച കൈവരിച്ചു
  • കാർഷിക മേഖലയിൽ 3.7% വളർച്ച കൈവരിച്ചു
  • വ്യവസായിക മേഖലയിൽ 7.2% വളർച്ച കൈവരിച്ചു
  • സേവന മേഖലയിൽ 9.7% വളർച്ച കൈവരിച്ചു

Related Questions:

ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ആരാണ് ?
" അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിൻ്റെ മഹാക്ഷേത്രങ്ങൾ ആണ് " എന്ന് പറഞ്ഞത് ആരാണ് ?
' സുസ്ഥിര വികസനം ' ഏത് പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യം ആയിരുന്നു ?
ദാരിദ്ര്യനിർമാർജനം ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :
'Planned Economy of India' book was written by