Challenger App

No.1 PSC Learning App

1M+ Downloads

കോളനി ഭരണം, ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാന ലക്ഷ്യം :

  1. ഇന്ത്യൻ സമ്പദ്ഘടനയുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തിക താൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു.
  2. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള അന്തിമ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉപഭോക്താവുമെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Ci മാത്രം

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള രണ്ട് നൂറ്റാണ്ട് നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണകാലത്ത് വളർന്നു കൊണ്ടിരുന്ന ബ്രിട്ടനിലെ ആധുനിക വ്യവസായങ്ങൾക്ക് തടസ്സമില്ലാതെ അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതായിരുന്നു കൊളോണിയൽ ഭരണത്തിന്റെ ലക്ഷ്യം.

    • ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്ക് സ്വതന്ത്രമായ ഒരു സമ്പദ്ഘടനയാണ് ഉണ്ടായിരുന്നത്.

    • കൃഷിയായിരുന്നു ഇക്കാലത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി.

    • വൈവിധ്യമാർന്ന വ്യാവസായികോൽപന്നങ്ങളാൽ സമ്പന്നമായിരുന്നു ഇന്ത്യ. പരുത്തി, പട്ടു തുണിത്തരങ്ങൾ, ലോഹം, അമൂല്യമായ രത്നങ്ങൾ തുടങ്ങിയ കരകൗശല വ്യവസായങ്ങൾ ഉയർന്ന പുരോഗതി കൈവരിച്ചിരുന്നു.

    • ഗുണമേന്മയുള്ള വസ്തുക്കളാൽ നിർമ്മിതമായ ഈ ഉൽപ്പന്നങ്ങളിൽ ഇന്ത്യൻ കരവിരുത് പ്രകടമായിരുന്നു. അതിനാൽ അവ വിദേശ കമ്പോളങ്ങളിൽ പ്രിയമേറിയ വയുമായിരുന്നു.

    കോളനി ഭരണം, ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാന ലക്ഷ്യം.

    • ഇന്ത്യൻ സമ്പദ്ഘടനയുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തിക താൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു.

    • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള അന്തിമ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉപഭോക്താവുമെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.


    Related Questions:

    ഹണ്ടർ കമ്മീഷൻ ശിപാർശ ചെയ്തത്?

    ചേരുംപടി ചേർത്തവ പരിശോധിക്കുക

    1. സവർണ്ണ ജാഥ - മന്നത്ത് പദ്മനാഭൻ
    2. ദണ്ഡിയാത്ര - സി. കൃഷ്ണൻ നായർ
    3. ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി
    4. അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന
      വില്യം ഹോഡ്ജസ് ഭഗൽപ്പൂരിലെ കളക്ടറായിരുന്ന ക്ലീവ്ലാൻഡിന്റെ ക്ഷണപ്രകാരം ജംഗൽ മഹലിലേക്ക് പോകുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത വർഷം ?
      ബ്രിട്ടീഷ് പാർലമെന്റ് പിറ്റിന്റെ ഇന്ത്യാനിയമം പാസ്സാക്കിയവർഷം :
      In which year the last election of Indian Legislature under the Government of India Act, 1919 was held?