App Logo

No.1 PSC Learning App

1M+ Downloads
ഒക്ടോബർ വിപ്ലവനാന്തരം റഷ്യയിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക് സർക്കാരിൻ്റെ പ്രാഥമിക എതിരാളികൾ അറിയപ്പെട്ടിരുന്ന പേര്?

Aബ്ലാക്ക് റഷ്യൻസ്

Bറെഡ് റഷ്യൻസ്

Cവൈറ്റ് റഷ്യൻസ്

Dറെഡ് സ്കൗട്ട്

Answer:

C. വൈറ്റ് റഷ്യൻസ്

Read Explanation:

റഷ്യയിലെ  ആഭ്യന്തര യുദ്ധവും  വിദേശ ഇടപെടലും 1920-1923

  • ഒക്ടോബർ വിപ്ലവം പൊതുവേ സമാധാനപരമായിരുന്നു. 
  • വിപ്ലവാനന്തരം ബോൾഷവിക്ക് ഗവൺമെന്റിന് അതിരൂക്ഷമായ ഒരു ആഭ്യന്തര യുദ്ധത്തെ നേരിടേണ്ടി വന്നു.
  • സർ ചക്രവർത്തിയോട്  കൂറുപുലർത്തിയിരുന്ന സൈനിക ഉദ്യോഗസ്ഥന്മാരും ബോൾഷെവിക്കുകളുടെ ശത്രുക്കളും ( സോഷ്യൽ റവല്യൂഷനറീസ്, മെൻഷെവിക്കുകൾ, ഭൂവുടമകൾ) ഗവൺമെന്റിനെതിരെ അഭ്യന്തര കലാപം ആരംഭിച്ചു.
  • ഇവർ 'വൈറ്റ് റഷ്യൻസ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
  • പ്രതിവിപ്ലവകാരികൾക്ക്  സഖ്യ  ശക്തികളായ ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ  തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.
  • ഗവൺമെന്റിനെ അട്ടിമറിക്കാൻ അവർ സൈന്യത്തെ അയച്ചു.
  • 1920 ൽ പ്രതിവിപ്ലവകാരികളുടെ വെള്ളപ്പടയെ  ട്രോടെസ്കി യുടെ നേതൃത്വത്തിലുള്ള ചുവപ്പ് സേന പരാജയപ്പെടുത്തി.
  • 1922 ൽ റഷ്യയിലെ പ്രദേശങ്ങളെല്ലാം ഏകീകരിച്ചുകൊണ്ട്  യു എസ് എസ് ആർ(UNION OF SOVIET SOCIALIST REPUBLICS) എന്നൊരു ഫെഡറേഷൻ രൂപീകരിക്കപ്പെട്ടു

Related Questions:

റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്ന പേരാണ് ?
റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?
Which party was led by Lenin?
1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ?

Which of the following statements can be considered as the economic causes for Russian Revolution?

1.The Rapid industrialisation of Russia which resulted in urban overcrowding.

2.The discontent of industrial workers due to long hours of work,overcrowded housing with deplorable sanitation conditions,and the harsh discipline they have to follow.