Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വ്യവസായങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയ ബ്രിട്ടന്റെ വ്യാവസായിക നയങ്ങളുടെ ലക്ഷ്യം :

  1. ബ്രിട്ടനിൽ വളർന്നുവന്ന ആധുനിക വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക
  2. ബ്രിട്ടനിൽ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ ഉൽപ്പന്നങ്ങളുടെ വിശാല കമ്പോളമാക്കി ഇന്ത്യയെ മാറ്റുക

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    C2 മാത്രം

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    കോളനി ഭരണകാലത്തെ വ്യാവസായിക മേഖല

    • കാർഷിക മേഖലയിലെന്ന പോലെ, ഉൽപന്ന നിർമ്മാണമേഖലയിലും ശക്തമായ വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കാൻ ഇന്ത്യയിൽ കോളനി ഭരണത്തിന് കഴിഞ്ഞിരുന്നില്ല.

    • ലോക പ്രശസ്തിനേടിയ ഇന്ത്യൻ കരകൗശല വ്യവസായങ്ങൾ ക്ഷയിച്ചു എന്നു മാത്രമല്ല, ആ സ്ഥാനത്തേക്ക് അതേ പ്രൗഢിയിലുള്ള ആധുനിക വ്യവസായങ്ങൾ ഉയർന്നു വരാൻ അനുവദിച്ചതുമില്ല.

    • ഇന്ത്യൻ വ്യവസായങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയ ബ്രിട്ടന്റെ വ്യാവസായിക നയങ്ങൾക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.

    • ബ്രിട്ടനിൽ വളർന്നുവന്ന ആധുനിക വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതായിരുന്നു ഒന്നാമത്തെ ലക്ഷ്യം.

    • ബ്രിട്ടനിൽ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ ഉൽപ്പന്നങ്ങളുടെ വിശാല കമ്പോളമാക്കി ഇന്ത്യയെ മാറ്റുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം.

    • ബ്രിട്ടന്റെ സാമ്പത്തിക പുരോഗതിയായിരുന്നു ഈ നയങ്ങളിലൂടെ കോളനി ഭരണകൂടം ലക്ഷ്യംവച്ചത്.


    Related Questions:

    ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :

    1. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം
    2. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.
    3. നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.
      The first constitutional measure introduced by the British in India which worked till the framing of the Indian Constitution was
      ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ?

      താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

      1. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും, പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള 'മൗണ്ട് ബാറ്റൻ പദ്ധതി' രൂപീകരിക്കാൻ മൗണ്ട് ബാറ്റനെ സഹായിച്ചത് വി.പിമേനോൻ ആയിരുന്നു
      2. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച മലയാളി വി.പി മേനോൻ ആയിരുന്നു.
        Who was the founder of the British Empire in India ?