Challenger App

No.1 PSC Learning App

1M+ Downloads
ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന പേര്?

Aവെർസൈൽസ് ഉടമ്പടി

Bദി കവനന്‍റ് ഓഫ് ലീഗ് ഓഫ് നേഷൻസ്

Cദി ചാർട്ടർ ഓഫ് ലീഗ് ഓഫ് നേഷൻസ്

Dജനീവ കൺവെൻഷൻ

Answer:

B. ദി കവനന്‍റ് ഓഫ് ലീഗ് ഓഫ് നേഷൻസ്

Read Explanation:

ദി കവനന്‍റ് ഓഫ് ലീഗ് ഓഫ് നേഷൻസ് 

  • ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത് 'ദി കവനന്‍റ് ഓഫ് ലീഗ് ഓഫ് നേഷൻസ്' എന്നായിരുന്നു 
  • വെർസൈൽസ് ഉടമ്പടിയുടെ ഭാഗമായി 1919 ജൂൺ 28 ന് ഇത് ഒപ്പുവച്ചു
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പാരീസിൽ ഒപ്പുവച്ച മറ്റെല്ലാ സമാധാന സെറ്റിൽമെൻ്റുകളിലും ലീഗ് ഓഫ് നേഷൻസിൻ്റെ കവനന്‍റ്  സംയോജിപ്പിക്കപ്പെട്ടു.
  • കവനന്‍റ്  ആമുഖവും 26 അനുഛേദങ്ങളും ചേർന്നതായിരുന്നു .
  • കവനന്‍റ് ലീഗിൻ്റെ പ്രധാന പ്രവർത്തനത്തെ ഇങ്ങനെ നിർവചിച്ചു: "അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുക"

സർവ്വരാജ്യ സഖ്യം (League of Nations)

  • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
  • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
  • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
  • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
  • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
  • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
  • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
  • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
  • സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം : 1946 ഏപ്രിൽ 20 
  • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
  • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

Related Questions:

സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:

  1. വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
  3. പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
  4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം
    ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
    എത്ര അംഗരാജ്യങ്ങളാണു നിലവിൽ കോമൺവെൽത്തിലുള്ളത്.
    How many non-permanent members are there in the Security Council?
    ' പ്രോഗ്രാം ഫോർ ദി എൻഡോസ്‌മെന്റ് ഓഫ് ഫോറസ്റ്റ് സർട്ടിഫിക്കേഷൻ ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?