Challenger App

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളുടെ ഇടപെടല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

  1. സ്കൂളുകളും കോളേജേുകളും സ്ഥാപിച്ചു
  2. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ ഭൂമി ദാനമായി നൽകി.
  3. പ്രൈമറി വിദ്യാഭ്യാസം സൗജ്യന്യമാക്കികൊണ്ട് തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ വിളംബരം പുറപ്പെടുവിച്ചു

    Aഒന്നും രണ്ടും

    Bഎല്ലാം

    Cഒന്നും മൂന്നും

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    • ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.
    • വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.
    • തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാട്ടുരാജാക്കന്മാരും വിദ്യാഭ്യാസരംഗത്ത് ഇടപെടുകയും സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുകയും ചെയ്തു.
    • തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന ഗൗരി പാർവതി ഭായി 1817 ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു

    Related Questions:

    ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
    മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?
    കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ?
    ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
    1947 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷനാരായിരുന്നു ?