App Logo

No.1 PSC Learning App

1M+ Downloads

റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
  2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
  3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
  4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു

    Aiii, iv എന്നിവ

    Bii, iii

    Ciii മാത്രം

    Div മാത്രം

    Answer:

    A. iii, iv എന്നിവ

    Read Explanation:

    റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ

    • ഒന്നാം ലോകയുദ്ധത്തിൽ നിന്നു റഷ്യ പിന്മാറി.
    • ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു.
    • പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം കൊടുത്തു.
    • കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി.
    • സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ പുരോഗതി കൈവരിച്ചു.
    • 1924 ൽ പുതിയ ഭരണഘടന നിലവിൽ വന്നു. സോവിയറ്റ് റിപ്പബ്ലിക്കുകൾ കൂടിച്ചേർന്ന് സോവിയറ്റ് യൂണിയൻ (USSR) രൂപീകരിക്കപ്പെടുകയും ചെയ്തു.
    • ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി.

    Related Questions:

    മൂന്നാമത്തെ എസ്റ്റേറ്റുകാർ ഒന്നാം എസ്റ്റേറ്റുകാർക്ക് കൊടുത്തിരുന്ന നികുതിയുടെ പേര് ?
    ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?

    'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക:

    താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ

    1. കുമിന്താങ് പാർട്ടി
    2. ബോൾഷെവിക് പാർട്ടി
    3. ഫലാങ്ങ് പാർട്ടി
    4. മെൻഷെവിക് പാർട്ടി

      ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

      1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

      2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

      3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

      4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു