Challenger App

No.1 PSC Learning App

1M+ Downloads

റഷ്യൻ വിപ്ലവത്തിന്റെ ശരിയായ ഫലങ്ങൾ എന്തെല്ലാം :

  1. സ്വകാര്യ ഉടമസ്ഥതക്ക് പ്രാധാന്യം നൽകി
  2. കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
  3. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി
  4. ഒന്നാം ലോക യുദ്ധത്തിൽ റഷ്യ പൂർവാധികം ശക്തിയോടെ പോരാടി

    Aരണ്ടും മൂന്നും ശരി

    Bരണ്ട് തെറ്റ്, നാല് ശരി

    Cഒന്നും നാലും ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. രണ്ടും മൂന്നും ശരി

    Read Explanation:

    • സോഷ്യലിസ്റ്റ് പ്രസ്ഥാനം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വിപ്ലവമായിരുന്നു 1917ലെ റഷ്യൻ വിപ്ലവം.
    • റഷ്യ ഭരിച്ചിരുന്ന സർ ചക്രവർത്തിമാരുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു റഷ്യൻ വിപ്ലവം.

    റഷ്യൻ വിപ്ലവത്തിൻറെ അനന്തരഫലങ്ങൾ:

    • സർ ചക്രവർത്തിമാരുടെ ദുർഭരണത്തിന് അന്ത്യം കുറിച്ചു.
    • കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കുകയും,കൃഷിഭൂമികൾ കണ്ടുകെട്ടി കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു.
    • സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കപെട്ടു.
    • ഫ്യൂഡലിസവും മുതലാളിത്തവും അവസാനിച്ചു.

    Related Questions:

    ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

    2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

    പ്രക‍ൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

    1.സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.

    2.കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.

    3.കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.

    4.വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു.

    What does “Bolshevik” mean?
    താഴെ പറയുന്നതിൽ റഷ്യക്കെതിരെ ക്രിമിയർ യുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യം ഏതാണ് ?

    ഒക്ടോബർ വിപ്ലവാനന്തരം റഷ്യയിൽ ഉടെലെടുത്ത ആഭ്യന്തര കലാപത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

    1. ഒക്ടോബർ വിപ്ലവാനന്തരം ബോൾഷവിക്ക് ഗവൺമെന്റിന് അതിരൂക്ഷമായ ഒരു ആഭ്യന്തര യുദ്ധത്തെ നേരിടേണ്ടി വന്നു.
    2. സർ ചക്രവർത്തിയോട്  കൂറുപുലർത്തിയിരുന്നവരാണ് ആഭ്യന്തര കലാപം ആരംഭിച്ചത്
    3. ഇവർക്ക് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ  തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.