App Logo

No.1 PSC Learning App

1M+ Downloads

വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ ബ്രിട്ടനെതിരായ സമരം നടത്താനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം :

  1. ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സര യുദ്ധത്തിന്റെ ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണമെന്നുള്ള ആവശ്യം
  2. കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ സ്റ്റാമ്പ് നിയമം
  3. കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
  4. ബ്രിട്ടന്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടന്റെ നിബന്ധന

    Aരണ്ട് മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dരണ്ടും നാലും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ പതിനെട്ടാം നൂറ്റാണ്ടിൽ മാതൃരാജ്യമായ ബ്രിട്ടനെതിരെ നടത്തിയ സമരമാണ് അമേരിക്കൻ സ്വാതന്ത്ര്യസമരം.

    കോളനികൾ ബ്രിട്ടൻ എതിരായ സമരം നടത്തുവാനും ഉള്ള പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

    • കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ.
    • ബ്രിട്ടൻ്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടൻ്റെ നിബന്ധന.
    • ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സര യുദ്ധത്തിൻറെ ചെലവിൻ്റെ ഒരു ഭാഗം കോളനികൾ വഹിക്കണം എന്നുള്ള ആവശ്യം.
    • കോളനികളുടെ മേൽ പ്രത്യക്ഷ നികുതികൾ ചുമത്തിയത്.
    • കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ 1765ലെ സ്റ്റാമ്പ് നയം.
    • ഈയം, ചായ, കടലാസ്, കണ്ണാടി , തേയില എന്നിവയുടെ മേൽ നികുതി ചുമത്തിയത്

    Related Questions:

    കോട്ടൺ മിൽസ് & ഫാക്ടറീസ് ആക്ട് നിലവിൽ വന്ന വർഷം ?
    ഫ്ലൈയിംഗ് ഷട്ടിൽ ലും കണ്ടുപിടിച്ചതാര് ?
    പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
    The term 'Industrial Revolution was coined by?
    Who invented the blast furnace with a rotatory fan?