Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?

  1. നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര എന്നിവ ഡച്ചുകാരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു.
  2. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡച്ചുകാർക്ക് പ്രധാന വാണിജ്യകേന്ദ്രങ്ങളുണ്ടായിരുന്നു.
  3. ഡച്ചുകാരുടെ വാണിജ്യ കേന്ദ്രങ്ങൾ പ്രധാനമായും തെക്കേ ഇന്ത്യയിൽ ഒതുങ്ങി നിന്നു.

    Aഇവയൊന്നുമല്ല

    B3

    C1, 2

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    • ഡച്ചുകാർ, അഥവാ ഹോളണ്ടുകാർ, ഇന്ത്യയിൽ നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര എന്നിവിടങ്ങളിൽ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു.

    • കച്ചവടത്തിൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയെങ്കിലും, കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂറിനോട് പരാജയപ്പെട്ടതോടെ അവരുടെ ആധിപത്യം അവസാനിച്ചു.

    • 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥം ഡച്ചുകാരുമായുള്ള ബന്ധത്തിന്റെ ഫലമായി ഉണ്ടായതാണ്.

    • ഇതിൻ്റെ രചനക്ക് നേതൃത്വം നൽകിയത് ഹെൻട്രിക് വാൻറീഡ് ആയിരുന്നു.

    • ഇട്ടി അച്യുതൻ വൈദ്യരാണ് ഇതിലെ പ്രധാന സഹായി.


    Related Questions:

    1857 ലെ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

    1. കലാപം ഉത്തർപ്രദേശിലെ മീററ്റിലാണ് ആരംഭിച്ചത്.
    2. ബഹദൂർഷാ രണ്ടാമനെ കലാപകാരികൾ സൈനിക തലവനായി പ്രഖ്യാപിച്ചു.
    3. കർഷകരും നാട്ടുരാജാക്കന്മാരും കലാപത്തിൽ പങ്കെടുത്തു.
    4. ബ്രിട്ടീഷുകാർ കലാപത്തെ വളരെ മൃദലമായി അടിച്ചമർത്തി.
      കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?
      ഇന്ത്യയിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോട്ട ഏത്?
      വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

      സന്യാസി-ഫക്കീർ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      1. ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലുണ്ടായ ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.
      2. കർഷക കലാപത്തിന് സന്യാസിമാരുടെയും ഫക്കീർമാരുടെയും പിന്തുണയുണ്ടായിരുന്നു.
      3. ഈ കലാപത്തിന് നേതൃത്വം നൽകിയത് ഭവാനി പഥകും മുകുന്ദ റാവുവും ആയിരുന്നു.