Challenger App

No.1 PSC Learning App

1M+ Downloads
ഫോർവേഡ് ബയാസിൽ ഡയോഡിന്റെ സഫല ബാരിയർ നീളം എത്രയായിരിക്കും?

AV

BV + V₀

CV₀ - V

DV × V₀

Answer:

C. V₀ - V

Read Explanation:

  • ഒരു അർദ്ധചാലക ഡയോസിന്റെ p -വശം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും n -വശം നെഗറ്റീവ് ടെര്മിനലുമായും യോജിപ്പിക്കുന്ന രീതിയിൽ ഒരു ബാഹ്യ വോൾട്ടേജ് V പ്രയോഗിച്ചാൽ ഒരു ഡയോഡ് ഫോർവേഡ് ബയാസിലാണ്

  • പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ [V] ദിശ ബാരിയർ വോൾട്ടേജിന്റെ [V0]എതിർദിശയിലാണ്

  • തൽഫലമായി ടിപ്‌ളീഷൻ പാളിയുടെ വീതി കുറയുകയും അത് വഴി പൊട്ടൻഷ്യൽ ബാരിയർ കുറയുകയും ചെയ്യും

  • ഫോർവേഡ് ബയാസിൽ സഫല ബാരിയർ നീളം [V0-V] ആയിരിക്കും

  • പ്രയോഗിക്കപ്പെടുന്ന വോൾട്ടേജ് ചെറുതാണെങ്കിൽ ബാരിയർ പൊട്ടൻഷ്യൽ സന്തുലിത വിലക്ക് താഴെ ചെറുതായി കുറയുന്നു

  • ഉയർന്ന ഊർജ്ജ നിലകളിൽ ഉണ്ടായിരുന്ന ചാർജ്ജുകള സന്ധി മുറിച്ചുകടക്കാൻ ആവശ്യമായ ഊർജ്ജം നേടുകയും ചെയ്യും അതിനാൽ ഇങ്ങനെയുണ്ടാകുന്ന കറന്റ് വളരെ ചെറുതായിരിക്കും

  • പ്രയോഗിക്കപ്പെടുന്ന വോൾട്ടത ഗണ്യമായി കൂടിയാൽ ബാരിയർ നീളം കുറയുകയും കൂടുതൽ ചാർജ്ജുവാഹകർ ബാരിയർ പൊട്ടൻഷ്യൽ കടക്കാനാവശ്യമായ ഊർജ്ജം കൈവരിക്കുകയും അങ്ങനെ കറന്റ് വർധിക്കുകയുംചെയ്യും


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് അറിയപ്പെടുന്നതെന്ത്?
വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസം അറിയപ്പെടുന്നതെന്ത്?