Challenger App

No.1 PSC Learning App

1M+ Downloads
സർവരാഷ്ട്രസഖ്യം (League of nations) നിലവിൽ വന്ന വർഷം ഏത് ?

A1914

B1918

C1920

D1922

Answer:

C. 1920

Read Explanation:

സർവ്വരാജ്യ സഖ്യം (League of Nations)

  • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
  • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
  • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
  • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
  • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
  • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
  • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
  • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
  • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
  • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

 


Related Questions:

താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
രണ്ടാംലോകയുദ്ധകാലത്തെ സഖ്യശക്തികളില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിൽ പെടാത്തത് ഏത് ?
ഓസ്‌ലോ ഉടമ്പടിയിൽ ഇസ്രായീലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒപ്പു വെച്ച വർഷം ഏത് ?