ഒരു വസ്തുവിൽ 1 N ബലം പ്രയോഗിച്ചപ്പോൾ, വസ്തുവിന് ബലത്തിന്റെ ദിശയിൽ 1 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ അളവ് --- ആണ്.
A10 ജൂൾ
B1 ജൂൾ
C0 ജൂൾ
D0.1 ജൂൾ
Answer:
B. 1 ജൂൾ
Read Explanation:
പ്രവൃത്തി (Work):
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുകയും, അതുമൂലം വസ്തുവിന് ബലത്തിന്റെ ദിശയിൽ സ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ബലം വസ്തുവിൽ പ്രവൃത്തി ചെയ്തതായി കണക്കാക്കാം.
പ്രവൃത്തിയുടെ അളവ്:
പ്രയോഗിച്ച ബലത്തിന്റെയും, വസ്തുവിന് ബലത്തിന്റെ ദിശയിലുണ്ടായ സ്ഥാനാന്തരത്തിന്റെയും ഗുണനഫലം ആയിരിക്കും പ്രവൃത്തിയുടെ അളവ്.
F ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ, ബലത്തിന്റെ ദിശയിൽ ഉണ്ടായ സ്ഥാനാന്തരം s മീറ്റർ ആണെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി
പ്രവൃത്തി = ബലം X സ്ഥാനാന്തരം
W = Fs
പ്രവൃത്തിയുടെ യൂണിറ്റ്:
പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൻ മീറ്റർ ആണ്.
പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്.
ജെയിംസ് പ്രെസ്കോട്ട് ജൂളിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.
1 J പ്രവൃത്തി:
ഒരു വസ്തുവിൽ 1 N ബലം പ്രയോഗിച്ചപ്പോൾ, വസ്തുവിന് ബലത്തിന്റെ ദിശയിൽ 1 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ അളവ് 1J ആണ്.