App Logo

No.1 PSC Learning App

1M+ Downloads
വിതരണത്തിലുള്ള അസമത്വം കുറയ്ക്കുന്നതിനും, ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ ബഡ്ജറ്റിലൂടെ ആവിഷ്കരിക്കുമ്പോൾ അവ അറിയപ്പെടുന്നത്?

Aദൃഢീകരണ ധർമ്മം

Bവിനിയോഗ ധർമ്മം

Cപുനർവിതരണ ധർമ്മം

Dപൊതു ഉത്പാദനം

Answer:

C. പുനർവിതരണ ധർമ്മം

Read Explanation:

ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാർ സമ്പദ് വ്യവസ്ഥയിൽ മൂന്നുതരം ഇടപെടലുകൾ ആണ് നടത്താറുള്ളത് :

  1. ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
  2. ബജറ്റിന്റെ പുനർവിതരണ ധർമ്മം(Redistribution Function)
  3. ബജറ്റിന്റെ ദൃഢീകരണ ധർമ്മം (Stabilisation Function)

പുനർവിതരണ ധർമ്മം

  • സ്വതന്ത്ര സമ്പദ് വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനാണ് പുനർവിതരണ ധർമ്മം നടപ്പിലാക്കുന്നത്.
  • നികുതികൾ പിരിക്കുന്നതിലൂടെയും, പണം കൈമാറ്റം നടത്തുന്നതിലൂടെയും വ്യക്തിഗത വിനിയോജ്യ വരുമാനത്തിന്റെ അളവ് നിശ്ചയിക്കുവാൻ സർക്കാരിന് സാധിക്കും.
  • ഇതിലൂടെ സമൂഹത്തിൽ നീതിപൂർവ്വമായി വിതരണം സാധ്യമാക്കാൻ ഗവൺമെന്റിന് കഴിയുന്നു
  • ഈ പ്രക്രിയകളിലൂടെയാണ് ഗവൺമെൻറ് ബജറ്റിന്റെ പുനർവിതരണ ധർമ്മം സാധ്യമാക്കുന്നത്

Related Questions:

ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?
പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?
2020-2021 ബഡ്ജറ്റ് പ്രകാരം ഏറ്റവും ഉയർന്ന നികുതി സ്ലാബ് എത്രയാണ് ?
ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?