Challenger App

No.1 PSC Learning App

1M+ Downloads
സെല്ലുകളെ ഏത് രീതിയിൽ ബന്ധിപ്പിക്കുമ്പോൾ ആണ് ആകെ emf സെർക്കീട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കുക ?

Aസമാന്തര രീതി

Bശ്രേണീ രീതി

Cഈ രണ്ട് രീതികളിലും

Dഇവയൊന്നുമല്ല

Answer:

B. ശ്രേണീ രീതി

Read Explanation:

ശ്രേണീരീതി (Series connection):

        ഒരു സെല്ലിന്റെ പോസിറ്റീവിനെ രണ്ടാമത്തേതിന്റെ നെഗറ്റിവിലേക്ക് എന്ന ക്രമത്തിൽ സെല്ലുകളെ ഒന്നിനൊന്ന് തുടർച്ചയായി ബന്ധിപ്പിക്കുന്ന രീതി.

സവിശേഷതകൾ:

  • ആകെ emf സെർക്കീട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.
  • ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് തുല്യമായിരിക്കും
  • സെർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തര പ്രതിരോധം കൂടുന്നു.
  • ഉയർന്ന വോൾട്ടതയിൽ ബാഹ്യസെർക്കീട്ടിലെ കറന്റ് വർധിപ്പിക്കുന്നു.

 


Related Questions:

ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ 1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം ഉള്ളപ്പോൾ, അതിലൂടെ ഒഴുകുന്ന കറന്റ് 1 ആമ്പിയർ ആണെങ്കിൽ ചാലകത്തിന്റെ പ്രതിരോധം --- ഓം ആയിരിക്കും.
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?
സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്ന ഒരു ഉപകരണം