App Logo

No.1 PSC Learning App

1M+ Downloads
അല്കസാണ്ടർ ചക്രവർത്തി അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിച്ചത് എന്ന് ?

Aബി.സി. 331ൽ

Bബി.സി. 323ൽ

Cബി.സി. 300ൽ

Dബി.സി. 350ൽ

Answer:

A. ബി.സി. 331ൽ

Read Explanation:

  • അല്കസാണ്ടർ ചക്രവർത്തി, ബി.സി. 331ൽ അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിക്കുകയും കാബൂൾ വഴി കിഴക്കൻ രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തു.

  • അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല.

  • വിതസ്താ (ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായി പ്രതിരോധിച്ചത്.

  • പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ടർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്.

  • മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു.

  • അധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു.

  • അലക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പു കുത്തുകയായിരുന്നു.

  • ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.


Related Questions:

Which of the following ancient text refers to Chandragupta Maurya as being of low social origin?
മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവ് ?
The Arthasasthra of Kautilya is a :
What is the primary material used in the construction of the Sanchi Stupa?
Chanakya, the author of 'Arthasastra' , was the royal advisor of :