App Logo

No.1 PSC Learning App

1M+ Downloads

രാഷ്ട്രപതി ഭരണം കേരളത്തിൽ നിലവിൽ വന്നത് എന്ന് ?

A1959 ജൂലൈ 31

B1950 ജൂലൈ 31

C1960 ജൂലൈ 31

D1954 ജൂലൈ 31

Answer:

A. 1959 ജൂലൈ 31

Read Explanation:

  • സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകുമ്പോൾ,
    സംസ്ഥാന സർക്കാർ ഭരണഘടനയ്ക്ക് അതീതമായ പ്രവർത്തിക്കുകയോ കേന്ദ്രം നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പരാജയപ്പെടുകയോ വിസമ്മതിക്കുകയും ചെയ്യുമ്പോൾ,
    തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ഗവൺമെന്റ് രൂപീകരിക്കുവാൻ ആർക്കും സാധിക്കാതെ വരികയും ചെയ്താൽ,
    നിലവിലുള്ള മന്ത്രിസഭ ന്യൂനപക്ഷം ആവുകയും പുതിയൊരു ഗവൺമെന്റ് രൂപീകരിക്കാൻ ആർക്കും സാധിക്കാതെ വരികയും ചെയ്താൽ ആണ് രാഷ്ട്രപതി ഭരണം അഥവാ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്
  • സംസ്ഥാന അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 356
  • രാഷ്ട്രപതി ഭരണത്തിൽ കീഴിൽ ആയ ഒരു സംസ്ഥാനത്തിന്റെ നിയമനിർമ്മാണ കാര്യനിർവ്വഹണ അധികാരങ്ങളെല്ലാം കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ / സംസ്ഥാന ഗവർണർ ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും. 
  • രാഷ്ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന അടിയന്തരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് 2 മാസത്തിനുള്ളിലാണ്.
  •  ഒരു സംസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം പരമാവധി 3 വർഷം വരെ നീട്ടാം. 
  • അനുഛേദം 356 ഇന്ത്യൻ ഭരണഘടനയുടെ ഡെഡ് ലെറ്റർ എന്ന് വിശേഷിപ്പിച്ചത് - ബി ആർ അംബേദ്കർ
  • ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ പ്രദേശം - വിന്ധ്യപ്രദേശം
  • ഭരണഘടന നിലവിൽ വന്ന ശേഷം രാഷ്ട്രപതി ഭരണം ആദ്യമായി പ്രഖ്യാപിച്ച സംസ്ഥാനം - പഞ്ചാബ് 1951 ജൂൺ
  • എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു സംസ്ഥാനമന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട ആദ്യ സംസ്ഥാനം - കേരളം 1959 ജൂലൈ 31
  • 1959-ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചു വിട്ടു. 
  • കേരളത്തിൽ ഇതുവരെ 7 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. 
  • കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം - 1982

Related Questions:

The right guaranteed under article 32 can be suspended

ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ റദ്ദ് ചെയ്ത വർഷം ?

സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?

The proclamation of emergency on the ground of external aggression issued on 3.12.1971 was revoked on?

താഴെ പറയുന്ന കാരണങ്ങളാൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം