വിവരാവകാശ നിയമം 2005 ൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?
A2005 ജൂൺ 25
B2005 ജൂൺ 10
C2005 ജൂൺ 12
D2005 ജൂൺ 15
Answer:
D. 2005 ജൂൺ 15
Read Explanation:
പൗരന് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം
ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ തേടാൻ അവകാശം ഉണ്ട്
പൊതു അധികാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സ്വകാര്യതയും വിശ്വസ്തതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ച് അഴിമതി തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം
‘ഇന്ത്യൻ പാർലമെന്റിന്റെ സൂര്യ തേജസ്’ എന്ന് ഈ നിയമം അറിയപ്പെടുന്നു
വിവരാവകാശ നിയമത്തിന്റെ മുൻഗാമി - ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002
ലോകസഭ പാസാക്കിയത് - 2005 മെയ് 11
രാജ്യസഭ പാസാക്കിയത് - 2005 മെയ് 12
രാഷ്ട്രപതി ഒപ്പുവെച്ചത് - 2005 ജൂൺ 15