App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

A2012 നവംബർ 1

B2012 നവംബർ 3

C2012 നവംബർ 5

D2012 നവംബർ 8

Answer:

A. 2012 നവംബർ 1

Read Explanation:

  • വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act).
  • സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്.
  • സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം.
  • ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
  • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.

Related Questions:

മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആര് ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
കേരളത്തിലെ ഏത് ചുരത്തിൻ്റെ ഹരിതവത്കരണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ "ഗ്രീൻ ദി ഗ്യാപ്പ് പദ്ധതി ആരംഭിച്ചത് ?
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?