App Logo

No.1 PSC Learning App

1M+ Downloads
കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?

Aരാത്രി

Bപകൽ

Cമൺസൂൺ സമയത്ത്

Dഇതൊന്നുമല്ല

Answer:

A. രാത്രി

Read Explanation:

കടൽക്കാറ്റ്

പകൽ സമയത്ത് കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന് ഫലമായി കരയോട് ചേർന്ന് കിടക്കുന്ന വായു ചൂടായി ഉയരുന്നു . ഇത് ആ പ്രദേശത്തിന് മുകളിൽ ഒരു ന്യൂനമർദ്ദം രൂപം കൊള്ളുന്നതിന് കാരണമാകുന്നു . അപ്പോൾ താരതമ്യേനെ തണുത്ത വായു കടലിനു മുകളിൽ നിന്നും തീരത്തേക്ക് വീശുന്നു . ഈ ഇളം കാറ്റുകൾ ആണ് കടൽക്കാറ്റ് എന്നറിയപ്പെടുന്നത്. 

കരക്കാറ്റ്

രാത്രി കാലങ്ങളിൽ കര കടലിനെ അപേക്ഷിച്ചു പെട്ടെന്ന് തണുക്കുന്നത് മൂലം കരയുടെ മുകളിൽ ഉച്ചമർദ്ദവും കടലിനു മുകളിൽ ന്യൂനമർദ്ദവും ആയിരിക്കും . ഇത് കരയിൽ നിന്നും കടലിലേക്ക് കാറ്റ് വീശുന്നതിന് ഇടയാക്കുന്നു . ഇവയാണ് കരക്കാറ്റ്. 


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)

 

താപനിലയുടെ S I യൂണിറ്റ് എന്താണ് ?
ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
സൂര്യതാപത്താൽ സാവധാനത്തിൽ ചൂട് പിടിക്കുന്നത് ?