Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ് ?

Aഏപ്രിൽ – 23

Bഫെബ്രുവരി - 19

Cഏപ്രിൽ – 24

Dഫെബ്രുവരി 18

Answer:

B. ഫെബ്രുവരി - 19

Read Explanation:

  • ഏപ്രിൽ 24 ന് ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം ആചരിക്കുന്നതെങ്കിലും പഞ്ചായത്ത് രാജിൻ്റെ പിതാവായ ബൽവന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം ആയിട്ട് ആചരിക്കുന്നത്

  • പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 40

  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി - 73-ാം ഭേദഗതി 1992

  • പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് - 1993 ഏപ്രിൽ 24

  • ദേശീയ പഞ്ചായത്ത് രാജ് ദിനം - ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു.

  • 'പഞ്ചായത്തീരാജ്' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ജവഹർലാൽ നെഹ്‌റു

  • 73-ാം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത്‌ രാജ്‌ നിയമം 1994 ഏപ്രിൽ 23നും 74-ാം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ്‌ 30 നും നിലവില്‍ വന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പേത് ?
Which of the following commissions recommended the establishment of a Permanent Secretariat for the Inter-State Council to institutionalize Centre-State cooperation?

വാർഡ് കമ്മിറ്റിയെക്കുറിച്ചുള്ള ഏത് പ്രസ്‌താവനയാണ് ശരി?

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിലെ വാർഡിനും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
  2. വാർഡിലെ കൗൺസിലറാണ് വാർഡ് കമ്മിറ്റിയുടെ ചെയർമാൻ.
  3. മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്ത‌ിട്ടുള്ള ആ വാർഡിലെ റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 20 പേർ തിരഞ്ഞെടുക്കപ്പെടുന്നു
  4. ആ വാർഡിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകൾ. സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ നിന്ന് 20 പേരെ നാമനിർദ്ദേശം ചെയ്യുന്നു.
    In 1989 the _______ recommended constitutional recognition for the local government bodies?
    In which part of the Indian Constitution is Panchayati Raj described?