App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് _____ സ്ഥാന സംഖ്യ വരുന്ന രീതിയിൽ ആയിരിക്കണം?

Aഏറ്റവും കൂടിയ

Bഏറ്റവും കുറഞ്ഞ

Cപൂജ്യം

Dഇതൊന്നുമല്ല.

Answer:

B. ഏറ്റവും കുറഞ്ഞ

Read Explanation:

  • IUPAC നാമകരണ രീതിയനുസരിച്ച് ഏറ്റവും നീളം കൂടിയ ചെയിനിനെ വിളിക്കുന്നത് - പ്രധാന ചെയിൻ 

  • ബാക്കിയുള്ളവയെ ശാഖയായി പരിഗണിക്കും 

  • പ്രധാന ചെയിനിലെ കാർബൺ ആറ്റങ്ങൾക്ക് നമ്പർ നൽകി ശാഖയുടെ സ്ഥാനം കണ്ടെത്തുന്നു 

  • കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാന സംഖ്യ വരുന്ന രീതിയിൽ നമ്പർ നൽകുന്നു 

  • ഒരേ ശാഖ തന്നെ ഒരു കാർബൺ ചെയിനിൽ രണ്ട് തവണ വന്നാൽ ശാഖകളുടെ എണ്ണം സൂചിപ്പിക്കാൻ ശാഖയുടെ പേരിനു മുന്നിൽ ചേർക്കുന്ന പ്രത്യയം -ഡൈ 

  • ഒരേ ശാഖ തന്നെ ഒരു കാർബൺ ചെയിനിൽ മൂന്ന് തവണ വന്നാൽ ശാഖകളുടെ എണ്ണം സൂചിപ്പിക്കാൻ ശാഖയുടെ പേരിനു മുന്നിൽ ചേർക്കുന്ന പ്രത്യയം -ട്രൈ 

Related Questions:

ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജകതകളും ഏകബന്ധനം വഴി പൂർത്തീകരിച്ചിരിക്കുന്നതിനാൽ ഇവയെ ഏതു തരം കാർബണുകളായി കണക്കാക്കും?
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം?
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?