App Logo

No.1 PSC Learning App

1M+ Downloads
ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നു. ഇവയാണ് :

Aഉൽക്കകൾ

Bധൂമകേതുക്കൾ

Cഛിന്നഗ്രഹങ്ങൾ

Dഉൽക്കാശിലകൾ

Answer:

A. ഉൽക്കകൾ

Read Explanation:

ഉൽക്കകൾ & ഉൽക്കാശിലകൾ

  • ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ.

  • അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് കൊള്ളിമീനുകൾ (Shooting Stars).

  • “കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.

  • വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കാശിലകൾ.

  • ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട ലോണാർ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?
ബുധന്റെ ഭ്രമണകാലം ?
'പ്രഭാത നക്ഷത്രം' (Morning star), "പ്രദോഷ നക്ഷത്രം' (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നത് ?
ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഭൂമിയുടെ അപരൻ, ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?