App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യ സമയ ഇടവേളകളിൽ തുല്യമായിരിക്കുകയും, ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു

Aസമവേഗം

Bവേഗം

Cപ്രവേഗം

Dസമപ്രവേഗം

Answer:

D. സമപ്രവേഗം

Read Explanation:

Note:

  • യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് വേഗം.
  • യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് പ്രവേഗം.
  • ചലനത്തിലുള്ള ഒരു വസ്തു തുല്യസമയ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം സമവേഗമാണ്.
  • എന്നാൽ തുല്യസമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അസമവേഗമാണ്.
  • ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യസമയ ഇടവേളകളിൽ തുല്യമായിരിക്കുകയും ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു സമപ്രവേഗത്തിലാണ്.

Related Questions:

സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?
ത്വരണം ഒരു _____ അളവാണ് .
മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ് ?

  1. സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ
  2. താഴേയ്ക്ക് പതിക്കുന്ന കല്ല്
  3. തറയില്‍ ഉരുളുന്ന പന്ത്
വളവില്ലാത്ത റെയില്‍ പാളത്തിലൂടെ ഓരോ സെക്കന്‍റിലും സ്ഥാനന്തരത്തിന്‍റെ അളവ് മാറാതെ ഓടുന്ന ട്രെയിന്‍, ഏത് തരം ചലനത്തിന് ഉദാഹരണമാണ് ?